"ഇപ്പോള്‍, ഞാന്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു, നമ്മുടെ ജനനത്തിന്‍റെ തുടക്കം മുതല്‍, ശരീരം വളര്‍ച്ച പ്രാപിക്കുന്നു, വളരുന്നു, അതുപോലെ, അമ്മയുടെ ദേഹത്തില്‍ നിന്നും പുറത്തുവന്ന ശേഷവും, ശരീരം വളര്‍ച്ച പ്രാപിക്കുന്നു. പക്ഷേ അതില്‍ ആത്മാവിന്‍ തീപ്പൊരി ഉണ്ട്, അതേ തീപ്പൊരി. ശരീരം വളര്‍ച്ച പ്രാപിക്കും. അതായത്... ഇപ്പോള്‍, ആ വളര്‍ച്ച-ചെറു പൈതലില്‍ നിന്നും കുറച്ചു കൂടി വലിയ കുട്ടിയാവുന്നു, പിന്നെ അവനൊരു ബാലനാവുന്നു, പിന്നെ യുവാവാകുന്നു, പിന്നെ പതുക്കെ എന്നെ പോലെ ഒരു വൃദ്ധനാകുന്നു, ഒടുവില്‍ സാവധാനം, ഈ ശരീരം ഉപയോഗരഹിതമാകുന്നു, അപ്പോള്‍ അത്, അതിനെ ആത്മാവിനു ഉപേക്ഷിക്കേണ്ടി വരുന്നു മാത്രമല്ല അതിനു മറ്റൊരു ദേഹം എടുക്കേണ്ടി വരുന്നു-ഇതാണ് ദേഹാന്തരപ്രാപ്തി എന്ന പ്രക്രിയ. ഞാന്‍ കരുതുന്നു ഈ ലളിതമായ പ്രക്രിയ മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്."
|