"രോഗാവസ്ഥയില്‍ നമ്മുക്ക് കഴിക്കുന്ന ഭക്ഷണം ആസ്വദിക്കാന്‍ കഴിയില്ല. ആരോഗ്യവസ്ഥയില്‍ നമ്മുക്ക് ഭക്ഷണം രുചി അറിഞ്ഞു ആസ്വദിക്കാന്‍ കഴിയും. അതായത് നാം സുഖപ്പെടണം. നാം സുഖപ്പെടണം. എങ്ങിനെ സുഖപ്പെടണം? കൃഷ്ണാവബോധത്തിന്റെ അതിന്ദ്രീയ ഭാവത്തില്‍ സ്ഥിതി ചെയ്യണം. അതാണ് മരുന്ന്. കൃഷ്ണന് ഉപദേശിക്കുന്നത് ഇന്ദ്രിയ സുഖത്തോടുള്ള ത്വര ചെറുക്കാന്‍ പറ്റുന്ന ആര്‍ക്കും. ദേഹം ഉള്ളിടത്തോളം ഇന്ദ്രിയ സുഖത്തോടുള്ള ത്വര ഉണ്ടാകും, പക്ഷേ നാം നമ്മുടെ ജീവിതം അങ്ങിനെ രൂപപ്പെടുത്തണം നമ്മുക്ക് സഹിക്കാന്‍ കഴിയണം. സഹനം. അത് നമ്മുക്ക് ആത്മീയ ജീവിതത്തില്‍ പുരോഗതി ഉണ്ടാക്കും, നാം ആത്മീയ ജീവിതത്തില്‍ സ്ഥിതി ചെയ്യുമ്പോള്‍, ആ ആനന്ദം അവസാനമില്ലാത്തതാണ്, അനന്തമാണ്. അന്തമറ്റത്. "
|