"ജീവാത്മാവ് കൃഷ്ണ ഭഗവാന്‍റേ നിത്യ സേവകനാണ്, അപ്പോള്‍ ഒരാള്‍ തന്‍റെ യജമാനനെ കുറിച്ച് മനസ്സിലാക്കണം, അത് അയാളുടെ സ്നേഹവും സേവന മനോഭാവവും കൂടുതല്‍ ഗാഢമാക്കും. ഞാന്‍ ഒരു സ്ഥലത്ത് ജോലി ചെയ്യുകയാണെന്നു വിചാരിക്കൂ. ഞാന്‍ എന്‍റെ യജമാനനെ സേവിക്കുകയാണ്, പക്ഷേ എനിക്കു എന്‍റെ യജമാനന്‍റെ വലിപ്പം അറിയില്ല. പക്ഷേ എനിക്കു എന്‍റെ യജമാനന്‍റെ സമൃദ്ധിയും മാഹാത്മ്യവും സ്വാധീനവും അറിയുകയാണെങ്കില്‍, ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവാകും: "ഓ, എന്‍റെ യജമാനന്‍ ഒരു മഹാവ്യക്തിയാണ്". അതുകൊണ്ടു "ഈശ്വരന്‍ മഹാനാണ്, എനിക്കു ഈശ്വരനുമായി ചില ബന്ധങ്ങളുണ്ട്," എന്നു അറിഞ്ഞത് മാത്രം പോര. നിങ്ങള്‍ അറിയണം ഭഗവാന്‍ എത്ര ശ്രേഷ്ഠനാണ്. നിങ്ങള്‍ക്കു ഗണിക്കാന്‍ പ്രയാസമാണ്, പക്ഷേ കഴിവിന്‍റെ പരമാവധി, നിങ്ങള്‍ ഭഗവാന്‍റെ മഹാത്മ്യം അറിയാന്‍ ശ്രമിക്കണം."
|