"എനിക്കു എന്‍റെ ജീവിതത്തിന്‍റെ തുടക്കം മുതല്‍ ഒരു ചീത്ത പ്രകൃതം ഉണ്ടെന്ന് വിചാരിക്കുക, പക്ഷേ ഞാന്‍ മനസ്സിലാക്കി "കൃഷ്ണവബോധം വളരെ നല്ലതാണ്. ഞാന്‍ അതിനു പരിശ്രമിക്കും." ഞാന്‍ ശ്രമിക്കുന്നു, എന്‍റെ പരമാവധി ശ്രമിക്കുന്നു. പക്ഷേ അതേ സമയം, ഞാന്‍ ചില കാര്യം ശീലിച്ചത് കൊണ്ട്, എനിക്കു അത് ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. എനിക്കു എന്‍റെ ഈ ശീലം നന്നല്ല എന്നു അറിയുമെങ്കിലും, അ ശീലം എന്‍റെ സ്വഭാവമായി തീര്‍ന്നു. എനിക്കു വിടാന്‍ ആവുന്നില്ല. ഇവിടെ ഭഗവാന്‍ കൃഷ്ണന്‍ ശുപാര്‍ശ ചെയ്യുന്നു "എന്നാലും, അയാള്‍ കൊള്ളാം. അയാള്‍ സാധുവല്ല എന്നതും സത്യസന്ധനല്ല എന്നതും ധാര്‍മ്മികനല്ല എന്നതും ശരിയാണ്. അയാള്‍ കൃഷ്ണാവബോധത്തിലാണ്, ചിലപ്പോള്‍ പരാജയപ്പെടുന്നുവെങ്കിലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു, എന്ന ഈ എളിയ യോഗ്യത മാത്രം കൊണ്ട് അയാളെ ഒരു സാധുവായി കരുതണം. " സാധു എന്നാല്‍ സത്യസന്ധന്‍, ധാര്‍മ്മികന്‍, ഭക്തിയുള്ളവന്‍. "
|