"ഒരാള്‍ ഈ കൃഷ്ണവബോധ തത്ത്വം സ്വീകരിച്ചാല്‍, ഈശ്വര പ്രേമം വളര്‍ത്തിയാല്‍, അയാള്‍ക്ക് എല്ലാ സമയവും ഈശ്വരനെ കാണാന്‍ കഴിയും, എല്ലാ ചുവടിലും, എല്ലാത്തിലും. അയാള്‍, ഒരു ക്ഷണം പോലും, ഈശ്വര ദൃഷ്ടിക്ക് അഗോചരമല്ല. ഭഗവദ്-ഗീതയില്‍ പറഞ്ഞത് പോലെ, തേഷു തേ മയി. ഭഗവാനെ സ്നേഹിക്കുന്ന ഭക്തന്‍, ഭഗവല്‍-പ്രേമം വികസിച്ച ഭക്തന്‍, അദ്ദേഹം എല്ലാ സമയവും ഭഗവാനെ കാണുന്നു. അത് പോലെ, ഭഗവാനും അയാളെ എല്ലാ സമയവും കാണുന്നു. അവര്‍ വേര്‍പിരിയുന്നില്ല. ഒരു ലളിതമായ പ്രക്രിയ. ഈ ഹരീ-കീര്‍ത്തനം, ഇതാണ് ലളിതമായ പ്രക്രിയ ഈ യുഗത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്, നാം ഇത് ആത്മാര്ത്ഥമായി ഒരു അപരാധവും ഇല്ലാതെ വിശ്വാസത്തോടെ ചെയ്താല്‍, പിന്നെ ഈശ്വരനെ കാണുന്നത് ഒരു ഭക്തന് ബുദ്ധിമുട്ടാവില്ല. "
|