"ആത്മീയ വീക്ഷണത്തില്‍, ഈ യുഗത്തിലെ ജനങ്ങള്‍, കലി യുഗത്തിലെ, അവര്‍ നിര്‍ഭാഗ്യവാന്‍മാരാണ്. അവരെ പറ്റിയുള്ള വിവരണം ശ്രീമദ്-ഭാഗവതത്തില്‍ ഉണ്ട്, പ്രഥമ സ്കന്ധം, രണ്ടാം അദ്ധ്യായം (SB 1.2), ആ ജനങ്ങള്‍ അല്‍പായുസ്സുള്ളവരാണ്, അവരുടെ ജീവിത ദൈര്‍ഖ്യം വളരെ ചെറുതാണ്, പിന്നെ അവര്‍ ആത്മീയ തിരിച്ചറിവിന്‍റെ കാര്യത്തില്‍ വളരെ പതുക്കെയാണ്. മനുഷ്യജന്മം പ്രത്യേകിച്ചും ആത്മീയ ബോധ്യത്തിനായി ഉള്ളതാണ്, പക്ഷേ അവര്‍ ജീവിതലക്ഷ്യം മറന്നിരിക്കുന്നു. അവര്‍ ഈ ശരീരത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധാലുക്കളാണ്, പക്ഷേ അവര്‍ ശരീരമല്ല. പിന്നെ ആരെങ്കിലും ആത്മീയ ബോധ്യത്തിന്‍റെ രുചി അറിയാന്‍ തല്‍പരരാണെങ്കില്‍, അവരെ വഴിതെറ്റിക്കും."
|