ML/Prabhupada 0108 - അച്ചടിയും പരിഭാഷയും തുടരണം
Room Conversation "GBC Resolutions" -- March 1, 1977, Mayapura
അങ്ങനെ ഏതുവിധേനയും അച്ചടിയും വിവര്‍ത്തനവും തുടരണം. അതാണു നമ്മുടെ പ്രധാന ദൗത്യം. അത് അവസാനിപിക്കാന്‍ കഴിയില്ല. തുടരണം. അങ്ങനെ നിർബന്ധം പിടിച്ച കാരണം നമുക്ക് ഇപ്പോൾ ഒരുപാടു ഹിന്ദി സാഹിത്യം ലഭിച്ചു. ഞാന്‍ എപ്പോഴും ചോദിക്കുമായിരുന്നു "എവിടെ ഹിന്ദി? എവിടെ ഹിന്ദി?" അങ്ങനെ അത് വാസ്തവമായി. ഞാൻ എപ്പോഴും അദ്ദേഹത്തെ കളിയാക്കുമായിരുന്നു "എവിടെ ഹിന്ദി? എവിടെ ഹിന്ദി?" എന്ന് ചോദിച്ച്. അങ്ങനെ അദ്ദേഹം അത് വാസ്തവമാക്കി. അതുപോലെ ഫ്രഞ്ച് ഭാഷ വളരെ പ്രധാനമാണ്. നമ്മൾ കഴിയുന്നത്ര പുസ്തകങ്ങൾ ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കണം. "പുസ്തകം അച്ചടിക്കുക" എന്നുവെച്ചാൽ നമ്മുടെ കയ്യിൽ പുസ്തകം നേരത്തെതന്നെ ഉണ്ട്. അതാതു ഭാഷയിലേക്കു പരിഭാഷ ചെയ്തു പ്രസിദ്ധീകരിക്കുക. അത്രയേവേണ്ടു. ആശയം നേരത്തെതന്നെ ഉണ്ട്. നിങ്ങൾ പുതിയതായി ഒന്നും ഉണ്ടാക്കേണ്ട ആവശ്യമില്ല. അങ്ങനെ ഫ്രാൻസ് വളരെ പ്രധാനപ്പെട്ട രാജ്യമാണ്. അങ്ങനെ അച്ചടി പരിഭാഷ തുടരണം. അതാണ് എൻ്റെ അഭ്യർത്ഥന.