ML/661117 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

Revision as of 23:21, 16 September 2020 by Vanibot (talk | contribs) (Vanibot #0025: NectarDropsConnector - add new navigation bars (prev/next))
(diff) ← Older revision | Latest revision (diff) | Newer revision → (diff)
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"കൃഷ്ണനും സാധാരണ മനുഷ്യനും അല്ലെങ്കില്‍ ജീവജാലവും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍ നമുക്ക് ഒരിടത്തില്‍ കഴിയാം, പക്ഷേ കൃഷ്ണന്‍... ഗോലോക ഏവ നിവസത്യഖിലാത്മ- ഭൂതഃ (ബി‌എസ് 5.37). കൃഷ്ണന് ഗോലോക വൃന്ദാവനം എന്ന അതീന്ദ്രിയ രാജ്യം വാസസ്ഥലമായി ഉണ്ടെങ്കിലും... ഞാന്‍ വന്നിട്ടുള്ള വൃന്ദാവന നഗരം, ഭൌമ വൃന്ദാവനം എന്നറിയപ്പെടുന്നു. ഭൌമ വൃന്ദാവനം എന്നാല്‍ വൃന്ദാവനം ഭൂമിയിലേക്കു ഇറങ്ങിവന്നു. കൃഷ്ണന്‍ സ്വന്തം അന്തഃരംഗ ശക്തിയാല്‍ ഭൂമിയിലേക്കു ഇറങ്ങിവന്നത് പോലെ , ഭഗവാന്‍റെ ധാമം അല്ലെങ്കില്‍ വാസസ്ഥലവും ഇറങ്ങി വന്നു, അതാണ് വൃന്ദാവന ധാമം. അതായത്, ശ്രീകൃഷ്ണന്‍ ഭൂമിയിലേക്കു വരുമ്പോള്‍, അദ്ദേഹം ആ പ്രത്യേക സ്ഥലത്തു പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടു ആ സ്ഥലം വൃന്ദാവനം വളരെ ശ്രേഷ്ഠമാണ്."
661117 - പ്രഭാഷണം BG 08.15-20 - ന്യൂയോര്ക്ക്