"ഈ ഭൌതിക ശരീരം, നാം എപ്പോഴും അറിഞ്ഞിരിക്കണം, ഇത് ഒരു അന്യമായ വസ്തുവാണ്. ഞങ്ങള്‍ നിങ്ങളോട് പറഞ്ഞു കഴിഞ്ഞുവല്ലോ ഇതൊരു വസ്ത്രം പോലെയാണ് . വസ്ത്രം. വസ്ത്രം എന്‍റെ ശരീരത്തിനു ഒരു അന്യമായ വസ്തുവാണ്. അതുപോലെ, ഈ സ്ഥൂല ശരീരവും സൂക്ഷ്മ ശരീരവും-സ്ഥൂല ശരീരം ഭൌതികമായ അഞ്ചു ഘടകങ്ങളാലും സൂക്ഷ്മ ശരീരം മനസ്സ്, അഹങ്കാരം, ബുദ്ധി എന്നിവയാലും-അവ എന്‍റെ അന്യമായ വസ്തുക്കളാണ്. അതായത് ഞാന്‍ എനിക്കു അന്യമായ വസ്തുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. എന്‍റെ ജീവിത ദൌത്യം ഈ അന്യമായ വസ്തുക്കളില്‍ നിന്നും പുറത്തു കടക്കുക എന്നതാണു. എനിക്കു എന്‍റെ ആത്മീകമായ ശരീരത്തില്‍ സ്ഥിതി ചെയ്യണം. അത് പരിശീലനത്താല്‍ ചെയ്യുവാന്‍ കഴിയും."
|