ML/660427 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"വിജ്ഞാനമില്ലാതെ ഒരു വ്യക്തിക്ക് മുക്തനാകാന്‍ കഴിയില്ല. എന്താണീ വിജ്ഞാനം? വിജ്ഞാനം എന്തെന്നാല്‍ 'ഞാന്‍ ഈ ഭൌതീകവസ്തുവല്ല; ഞാന്‍ ആത്മാവാകുന്നു.' അതായത്... പക്ഷേ ഈ വിജ്ഞാനം ... "ഞാന്‍ ഈ ശരീരമല്ല, ഞാന്‍ ഈ ആത്മാവാകുന്നു" എന്നു പറയാന്‍ വളരെ എളുപ്പമാണെങ്കിലും, ഈ പൂര്‍ണ വിജ്ഞാനം, അത് ഒരു മഹത്തായ കാര്യമാണ്. അത് അത്ര എളുപ്പമല്ല. ആ പരമമായ ജ്ഞാനം സിദ്ധിക്കുവാന്‍ വളരെ, ഞാന്‍ ഉദ്ദേശിക്കുന്നത്, അതീന്ദ്രിവാദികള്‍, അവര്‍ ജന്‍മങ്ങളായി ശ്രമിക്കുന്നത്, ഈ മുക്തിക്ക് വേണ്ടിയാണ്. പക്ഷേ ഏറ്റവും എളുപ്പമായ പ്രക്രിയ ഭക്തിയുതസേവനത്തില്‍ ഏര്‍പ്പെടുക എന്നതാണ്. ശ്രീമദ്-ഭാഗവതത്തില്‍ വിവരിച്ചിരിക്കുന്ന സമവാക്യം ഇതാണ്. വാസുദേവെ ഭഗവതി (SB 1.2.7). വാസുദേവെ ഭഗവതി, 'ദിവ്യോത്തമപുരുഷന്‍,കൃഷ്ണനില്‍.' കൃഷ്ണനാണ് വാസുദേവന്‍"
|
660427 - പ്രഭാഷണം BG 02.58-59 - ന്യൂയോര്ക്ക് |