"നാം, ഈ വര്‍ത്തമാന നിമിഷത്തില്‍, നമ്മുടെ ഭൌതിക സ്ഥിതിയില്‍, നമ്മള്‍ ആശയങ്ങള്‍ ഉരുവാക്കുന്നു, പിന്നെ ചിന്തകുഴപ്പത്തിലാകുന്നു,കാരണം എന്തെങ്കിലും ഉണ്ടാക്കുക പിന്നെ അത് തിരസ്കരിക്കുക എന്നത് മനസ്സിന്‍റെ വ്യവഹാരമാണ്. മനസ്സ് ഒന്നു ചിന്തിക്കും, 'ഞാന്‍ ഇത് ചെയ്യും', പിന്നെ തീരുമാനിക്കും, 'ഓ, അല്ലെങ്കില്‍ വേണ്ട'. ഇത് സങ്കല്‍പ-വികല്‍പ എന്നറിയപ്പെടുന്നു, തീരുമാനികുക പിന്നെ വേണ്ടെന്ന് വെയ്ക്കുക. ഇതിന് കാരണം ഈ ഭൌതിക തലത്തിലെ നമ്മുടെ ചഞ്ചലാവസ്ഥയാണ്. പക്ഷേ നാം പരമമായ അവബോധത്തില്‍ എന്തെകിലും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍, ആ സമയത്ത്, 'ഞാന്‍ ഇത് ചെയ്യട്ടെ' അല്ലെങ്കില്‍ 'ഞാന്‍ ഇത് ചെയ്യരുത്' എന്ന ഒരു ദ്വൈതഭാവമുണ്ടാകില്ല. ഇല്ല. ഒരൊറ്റ കാര്യമേ ഉണ്ടാകൂ, 'ഞാന്‍ ഇത് ചെയ്യട്ടെ. ഞാന്‍ ഇത് ചെയ്യും കാരണം ഇതിന് പരമമായ അവബോധം അനുമതി നല്‍കിയതാണ്'. ഭഗവത്-ഗീത മുഴുവനായും ഈ ജീവിത തത്വത്തില്‍ അധിസ്ഥിതമാണ്."
|