"മരണ സമയത്ത്, നിങ്ങള്‍ എന്തു ചിന്തിക്കുന്നുവോ, അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ നിങ്ങളുടെ അടുത്ത ജന്മത്തിനായി തയ്യാറെടുക്കുന്നത് അത് പോലെയാണ്. അത്കൊണ്ടു മുഴുവന്‍ ജീവിതവും അങ്ങിനെ ആയിരിയ്ക്കും നടപ്പാവുക, പക്ഷേ അതേ സമയം, ജീവിതാന്ത്യത്തില്‍ നമുക്ക് കൃഷ്ണനെ പറ്റി ചിന്തിക്കാന്‍ കഴിഞ്ഞാല്‍. കഴിഞ്ഞാല്‍ തീര്‍ച്ചയായും ഉറപ്പായും നിങ്ങള്‍ കൃഷ്ണപക്കല്‍ തിരികെ ചെല്ലും. ഈ ശീലം പാലിക്കണം. കാരണം നമ്മള്‍ ശക്തരും ബലവാന്മാരും ആയിരിക്കുമ്പോള്‍ അത് ശീലിക്കണം, ആ സമയത്ത് നമുക്ക് ശരിയായ അവബോധം ഉണ്ടാകണം. അതുകൊണ്ട് ഇന്ദ്രിയ സംതൃപ്തിക്കായി പല കാര്യങ്ങള്‍ക്കായി സമയം നഷ്ടപ്പെടുത്തുന്നതിന് പകരം, നാം കൃഷ്ണ അവബോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍, അതിന്‍റെ അര്‍ത്ഥം നമ്മള്‍ നമ്മുടെ ദുരിതങ്ങള്‍ക്കു ഒരു പരിഹാരം ഉണ്ടാക്കുകയാണ്. അതാണീ പ്രക്രിയ, കൃഷ്ണ അവബോധം, എപ്പോഴും കൃഷ്ണനെ കുറിച്ചു മാത്രം ചിന്തിക്കുക."
|