"ഒരു സാധു (പുണ്യാത്മാവ്) എല്ലാ ജീവ ജാലങ്ങളുടെയും സുഹൃത്താണ്. അദ്ദേഹം മനുഷ്യജാതിയുടെ സുഹൃത്ത് മാത്രമല്ല. അദ്ദേഹം എല്ലാ ജന്തുക്കളുടെയും സുഹൃത്താണ്. അദ്ദേഹം വൃക്ഷങ്ങളുടെ സുഹൃത്താണ്. അദ്ദേഹം ഉറുംബുകളുടെയും, പുഴുകളുടെയും, ഇഴജന്തുകളുടെയും സര്‍പ്പങ്ങളുടെയും എല്ലാവരുടെയും മിത്രമാണ്. തിതിക്ഷവഃ കാരുണികാഃ സുഹൃദഃ സര്‍വ-ദേഹീനാം. മാത്രമല്ല അജാത-ശത്രു കൂടെയാണ്. അദ്ദേഹം ഏവരുടെയും മിത്രമായത് കൊണ്ട്, അദ്ദേഹത്തിന് ശത്രുക്കളില്ല. നിര്‍ഭാഗ്യവശാല്‍ ലോകം ഇത്രയും അവിശ്വാസം നിറഞ്ഞതാണ്, അങ്ങിനെയുള്ള ഒരു സാധുവിനും ശത്രുക്കളുണ്ട്. യേശുദേവന് ചില ശത്രുക്കള്‍ ഉണ്ടായിരുന്നത് പോലെ, മഹാത്മ ഗാന്ധിക്കും ചില ശത്രുക്കള്‍ ഉണ്ടായിരുന്നു അവര്‍ അദ്ദേഹത്തെ വധിച്ചു. അതായത് ഈ ലോകം അത്രക്കും വഞ്ചനാത്മകം ആണ്. ഒരു സാധുവിന് പോലും, ശത്രുക്കള്‍. നിങ്ങള്‍ക്കു മനസ്സിലായോ? പക്ഷേ സാധു, അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍, അദ്ദേഹത്തിന് ഒരു ശത്രുവുമില്ല. അദ്ദേഹം എല്ലാവരുടെയും സുഹൃത്താണ്. തിതിക്ഷവഃ കാരുണികാഃ സുഹൃദഃ സര്‍വ-ദേഹീനാം. (SB 3.25.21). പിന്നെ അജാത-ശത്രവഃ ശാന്തഃ, എപ്പോഴും സമാധാനപൂര്‍ണം. ഇവയാണ് സാധുവിന്‍റെ ഗുണങ്ങള്‍, ദിവ്യ വ്യക്തികള്‍"
|