"പരമപുരുഷന്‍, അദ്ദേഹത്തെ വേദങ്ങളില്‍ വിളിക്കപ്പെടുന്നത് അദ്ദേഹം പരമോന്നത നേതാവ് എന്നാണ്. നിത്യോ നിത്യാനാം ചേതനസ് ചേതനാനാം. നിത്യ എന്നാല്‍ ശാശ്വതം, പിന്നെ നിത്യാനാം, അതിന്‍റെ അര്‍ത്ഥം മറ്റ് പല ശാശത്വങ്ങള്‍ എന്നാണ്. നമ്മളാണ് മറ്റ് പല ശാശ്വതങ്ങള്‍. ഏക, ആ ഒരു ശാശ്വതം... ഏകോ ബഹൂനാം വിദധാതി കാമാന്‍. രണ്ടു വിധത്തിലുള്ള ശാശ്വതങ്ങള്‍ ഉണ്ട്. നാം ജീവാത്മാക്കള്‍, നമ്മളും ശാശത്വമാണ്, പിന്നെ പരമപുരുഷന്‍, അദ്ദേഹവും ശാശ്വതമാണ്. ഇത്രയും പറഞ്ഞതില്‍ ശാശ്വതത്തെ സംബന്ധിച്ച്, ഈ രണ്ടു പേരും ഗുണപരമായ പ്രകൃതിയില്‍ സമമാണ്. ഭഗവാന്‍ ശാശ്വതമാണ്, നമ്മളും ശാശ്വതമാണ്. സത്-ചിദ്-ആനന്ദ-വിഗ്രഹ (BS 5.1). ഭഗവാന്‍ ആനന്ദപൂര്‍ണമാണ്, നമ്മളും ആനന്ദപൂര്‍ണരാണ് കാരണം നാം അതേ ഗുണത്തിന്‍റെ ഭാഗമാണ്. പക്ഷേ അദ്ദേഹമാണ് നേതാവ്."
|