"കൃഷ്ണാവബോധത്തിലുള്ള ഒരാള്‍ക്കു ശുഭഫലമായാലും അശുഭഫലമായാലും അത് ബാധിക്കരുത്, കാരണം ശുഭഫലം ആഗ്രഹിച്ചാലും അത് ബന്ധനമാണ്. പിന്നെ തീര്‍ച്ചയായും, അശുഭഫലമാണെങ്കില്‍ നമ്മുക്ക് അതുമായി അടുപ്പമുണ്ടാകില്ല, പക്ഷേ ചിലപ്പോള്‍ നാം വിലപിക്കും. അതാണ് നമ്മുടെ ബന്ധനം. അതാണ് നമ്മുടെ ബന്ധനം.അതുകൊണ്ടു ഒരാള്‍ ശുഭഫലത്തിനും അശുഭഫലത്തിനും രണ്ടിനും അതീതനായിരിക്കണം. അതെങ്ങിനെ സാധിക്കും? അത് സാധിക്കും. നിങ്ങള്‍ ഒരു വലിയ കമ്പനിക്കു വേണ്ടി ജോലി ചെയ്യുകയാണെന്ന് കരുതുക. നിങ്ങള്‍ ഒരു വില്‍പ്പനക്കാരന്‍. നിങ്ങള്‍ ആ വലിയ കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു. നിങ്ങള്‍ ഒരു പത്തു ലക്ഷം രൂപ ലാഭമുണ്ടാക്കിയെന്ന് കരുതുക, നിങ്ങള്‍ക്കു പ്രത്യേകിച്ചു ഒരു വികാരവും ഇല്ല കാരണം നിങ്ങള്‍ക്കറിയാം 'ഈ ലാഭം ഇതിന്റെ നടത്തിപ്പുകാരനുള്ളതാണ്'. നിങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. അതുപോലെ, നഷ്ടമുണ്ടായെന്ന് കരുതുക, അപ്പോഴും നിങ്ങള്‍ക്കറിയാം 'എന്നെ ഈ നഷ്ടം ബാധിക്കില്ല. അത് നടത്തിപ്പുകാരന്‍റെ നഷ്ടമാണ്'. അത് പോലെ, നാം കൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചാല്‍, നമ്മുക്ക് ആ ജോലിയുടെ ഫലത്തോടുള്ള അടുപ്പം ഉപേക്ഷിക്കാന്‍ കഴിയും."
|