"പുരാണങ്ങളില്‍ നമ്മുക്ക് ഈശ്വരന്‍റെ രാജ്യത്തെ കുറിച് കാണാം, അതു വൈകുണ്ഠം എന്നറിയപ്പെടുന്നു. വൈകുണ്ഠം എന്നാല്‍ വിഗത- കുണ്ഠ യാത്ര. കുണ്ഠ എന്നാല്‍ ആകാംക്ഷ. അവിടെ ആകാംക്ഷകള്‍ ഉണ്ടാവില്ല, അതിനെ നാം വൈകുണ്ഠം എന്നു വിളിക്കുന്നു. കൃഷ്ണന്‍ പറയുന്നു നാഹം തിഷ്ടാമി വൈകുണ്ഠ യോഗിനാം ഹൃദയേഷു ച: "എന്‍റെ പ്രിയപ്പെട്ട നാരദ. ഞാന്‍ വൈകുണ്ഠത്തിലാണ് വസിക്കുന്നതെന്ന് കരുതരുത്, അതായത് ഈശ്വര രാജ്യത്തു, അല്ലെങ്കില്‍ യോഗിവര്യന്‍മാരുടെ ഹൃദയത്തില്‍ മാത്രം. അല്ല." തത് തത് തിഷ്ഠാമി നാരദ യത്ര ഗായന്തി മദ്-ഭക്താഹ: "എന്‍റെ ഭക്തര്‍ എവിടെ എന്നെ പുകഴ്ത്തി ജപിക്കുകയും പാടുകയും ചെയ്യുന്നുവോ, ഞാന്‍ അവിടെ നില്ക്കും. ഞാന്‍ അവിടെ പോകും."
|