"ശ്രവണം കീര്‍ത്തനം വിഷ്ണു സ്മരണം. നിങ്ങള്‍ ഭഗവത്-ഗീതയില്‍ നിന്നും കേള്‍ക്കുന്നത്, നിങ്ങള്‍ അത് വീട്ടില്‍ വച്ചും ഓര്‍മിച്ചാല്‍, 'സ്വാമിജി പറഞ്ഞു, ഇത് പോലെ വിവരിച്ചു, അവ എന്‍റെ ജീവിതത്തില്‍ എങ്ങിനെ ബാധകമാണ്?'... നാം ഇത് ഓര്‍ക്കണം. നാം ഈ സ്ഥലത്തു നിന്നും പോയാലും ഇത് മറക്കരുത്.എന്തെങ്കിലും ചോദ്യമോ, സംശയമോ, ഉണ്ടെങ്കില്‍ അത് ഈ സഭയില്‍ ഉന്നയിക്കണം. ഞാന്‍ ചോദിക്കുന്നു. ഞാന്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നു, കാരണം നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വളരെ സുന്ദരവും ശാസ്ത്രീയവും ആണ്. അത് കൊണ്ട് അത് നിരൂപണപരമായ പഠനത്തിലൂടെ മനസ്സിലാക്കണം. ഞങ്ങള്‍ നിങ്ങളോട് ഇത് അന്ധമായി എടുക്കാനോ സ്വീകരിക്കാനോ ആവശ്യപ്പെടുന്നില്ല."
|