"ഭഗവാന്‍ പറയുന്നു, മയാധ്യക്ഷേന. മയാധ്യക്ഷേന എന്നാല്‍ 'എന്‍റെ മേല്‍നോട്ടത്തിന്‍ കീഴില്‍. എന്‍റെ നടത്തിപ്പിന്‍ കീഴില്‍'. ഭൌതിക പ്രകൃതി ഇത്രയും അത്ഭുതകരമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ അതിനു പിറകില്‍ ഒരു കൈ ഉണ്ട്, ഭഗവാന്‍റെ കരം. അത് നാം അംഗീകരിക്കണം. നിങ്ങള്‍ക്ക് കാണാന്‍ ആവില്ല. നിങ്ങള്‍ക്ക് ഭൌതിക കാര്യങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നതിന്‍റെ ഒരു ഉദാഹരണം തരാന്‍ കഴിയില്ല. അങ്ങിനെ ഒരു ഉദാഹരണം നിങ്ങളുടെ അനുഭവത്തില്‍ നിങ്ങള്‍ക്കില്ല. ദ്രവ്യം നിര്‍ജീവമാണ്. ആത്മീയമായ ഒരു സ്പര്‍ശം കൂടാതെ, പ്രവര്‍ത്തത്തിന്‍റെ ഒരു സാധ്യതയുമില്ല. വസ്തുക്കള്‍ക്ക് സ്വയം പ്രവര്‍ത്തിക്കാന്‍ ആവില്ല."
|