"കൃഷ്ണ-ദ്വൈപായന വ്യാസന്‍ കൃഷ്ണന്‍റെ ഒരു ശക്തിമത്തായ അവതാരമായി കരുതപ്പെടുന്നു. അദ്ദേഹം അവതാരം അല്ലായിരുന്നെങ്കില്‍, ഇത്രയും അധികം പുസ്തകങ്ങള്‍ എഴുതാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം പതിനെട്ടു പുരാണങ്ങളും നാലു വേദങ്ങളും നൂറ്റിയെട്ട് ഉപനിഷത്തുകളും വേദാന്തവും മഹാഭാരതവും ശ്രീമദ്-ഭാഗവതവും എഴുതി. ഓരോ ഗ്രന്ഥവും ആയിരമായിരവും ദശലക്ഷവും ശോകങ്ങള്‍ അടങ്ങിയതാണ്. ഒരു മനുഷ്യനു ഇങ്ങിനെ എഴുതാന്‍ കഴിയുമെന്ന് നമുക്ക് കല്‍പ്പിക്കാന്‍ കഴിയില്ല. അല്ലേ. അത് കൊണ്ട് വേദ-വ്യാസന്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ അവതാരമായി കരുതപ്പെടുന്നു, അദ്ദേഹം വളരെ ശക്തമായ ഒരു രചയിതാവ് ആയിരുന്നു."
|