"ഭൌതിക വാദികളുടെ കാര്യമാണെങ്കില്‍, അവര്‍ ചവച്ചത് തന്നെ വീണ്ടും ചവച്ചു കൊണ്ടിരിക്കുന്നു. പുനഃ പുനസ് ചര്‍വിത-ചര്‍വണം (SB 7.5.30). ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞ ഉദാഹരണം, കരിമ്പിന്‍ തണ്ട്, ഒരാള്‍ അതിന്‍റെ നീരെല്ലാം വലിച്ചെടുത്ത ശേഷം ഭൂമിയില്‍ എറിഞ്ഞതിന് ശേഷം, വേറൊരാള്‍ അത് ചവയ്ക്കുന്നു, അപ്പോള്‍ അതില്‍ ഒരു നീരും ഉണ്ടാവില്ല. അതായത് നാം വെറുതെ ഒരേ കാര്യം ആവര്‍ത്തിക്കുന്നു. നാം ആലോചിക്കുന്നതെയില്ല ഈ ജീവിത പ്രക്രിയ നമൂക്ക് സന്തോഷം നല്‍കുമോ എന്നു. പക്ഷേ നമ്മള്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നു. ഒരേ കാര്യം തന്നെ ചെയ്യുന്നു. ഇന്ദ്രിയ തൃപ്തിയുടെ ആത്യന്തിക ഉദ്ദേശം, ഏറ്റവും വലിയ ഇന്ദ്രിയ തൃപ്തി ലൈംഗിക ജീവിതമാണ്. അതുകൊണ്ടു നാം ശ്രമിക്കുന്നു, ചവയ്ക്കുന്നു, ഒഴിവാക്കുന്നു, നോക്കൂ, പിഴിഞ്ഞെടുക്കുന്നു. പക്ഷേ സന്തോഷത്തിന്‍റെ പ്രക്രിയ അതല്ല. ആനന്ദം വേറെയാണ്. സുഖം ആത്യന്തികം യത് തദ് അതീന്ദ്രിയ-ഗ്രാഹ്യം (BG 6.21). യഥാര്‍ത്ഥ സന്തോഷം അതീന്ദ്രിയമാണ്. ആ അതീന്ദ്രിയം എന്നാല്‍ ഞാന്‍ മനസ്സിലാക്കണം എന്താണ് എന്‍റെ സ്ഥാനം, എന്താണ് എന്‍റെ ജീവിത പ്രക്രിയ. ഇപ്രകാരം കൃഷ്ണാവബോധം നിങ്ങളെ പഠിപ്പിക്കും."
|