"നാമെല്ലാം നമ്മുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരും ശ്രമിക്കുന്നു. ഭോക്താ. "ഞാന്‍ ..." മത്സരം തുടരുന്നു. നിങ്ങള്‍ പ്രധാനിയാണ്, ഒരു ആയിരം ജോലിക്കാര്‍ക്ക്. നിങ്ങളുടെ സ്ഥാപനം വളരെ വലുതാണ്. അത് കൊണ്ട് ഞാന്‍ എന്‍റെ സ്ഥാപനം നിങ്ങളുടേതിനെക്കാളും വലുതാക്കണം എന്നു ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെക്കാളും പ്രധാനിയാവണം എന്നു ആഗ്രഹിക്കുന്നു. ഇതാണ് നമ്മുടെ മത്സരം, ഇത് ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷേ നമ്മള്‍ ആരും തന്നെ ശരിക്കും പ്രധാനിയല്ല. നാമെല്ലാവര്‍ക്കും മുകളില്‍ ഒരാളുണ്ട്. പക്ഷേ നമ്മുക്ക് ഈ കാര്യം "എനിക്കു ഒരിക്കലും ഏറ്റവും മുന്നിട്ടു നില്‍ക്കാന്‍ കഴിയില്ല" അറിയാത്തത് കൊണ്ട്, നാം മിഥ്യാബോധത്തിലാണ്, മായ. യഥാര്‍ത്ഥ പ്രധാനി പരമാത്മാവ്, കൃഷ്ണനാണ്."
|