"ബ്രഹ്മാവിന്‍റെ ഒരു ദിവസം എന്നാല്‍ 4,300,000 ഗുണം 1000. അതാണ് ബ്രഹ്മാവിന്‍റെ 12 മണിക്കൂര്‍. അതുപോലെ, 24 മണിക്കൂര്‍, ഒരു ദിവസം. ഇപ്പോള്‍ ഗണിച്ചു നോക്കൂ ഒരു മാസം, അങ്ങിനെ ഒരു വര്ഷം, അങ്ങിനെയുള്ള 100 വര്‍ഷങ്ങള്‍. ബ്രഹ്മാവിന്‍റെ ആ നൂറു വര്‍ഷങ്ങള്‍, മഹാ-വിഷ്ണുവിന് വെറും ഒരു ശ്വാസോഛ്വാസ സമയം മാത്രം, നമ്മള്‍ ശ്വസിക്കുന്ന പോലെ, നമ്മള്‍ ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുന്നില്ലേ. മഹാ-വിഷ്ണുവിന്‍റെ ശ്വാസോഛ്വാസ സമയത്തു, ശ്വാസം പുറത്തേക്ക് വിടുമ്പോള്‍, ഈ എല്ലാ ബ്രഹ്മാണ്ഡങ്ങളും ഉണ്ടാക്കപ്പെടുന്നു, പിന്നെ അകത്തേക്ക് എടുക്കുമ്പോള്‍, എല്ലാം, തീരുന്നു, കാര്യം കഴിയുന്നു. അപ്പോള്‍ ഇത് തുടരുകയാണ്. ആ മഹാ-വിഷ്ണു ഭാഗമാണ്, കൃഷ്ണന്‍റെ വികാസങ്ങളില്‍ നാലില്‍ ഒരു ഭാഗം."
|