"ഈ ഭൌതിക നിര്‍മ്മിതിയെ കുറിച്ച്, പറഞ്ഞിട്ടുണ്ട് "അദ്ദേഹത്തിന്‍റെ ഭൌതിക ശക്തി കൊണ്ട്, അദേഹം ഈ ഭൌതിക ലോകവും അതിലെ എണ്ണമറ്റ വിശ്വങ്ങളും പ്രത്യക്ഷമാക്കുന്നു," അതുകൊണ്ടു ആരും ചിന്തിക്കരുത് ഈ ഭൌതിക ലോകം ശൂന്യതയില്‍ നിന്നും വന്നതാണെന്ന്. അല്ല. ഇത് എല്ലാ വേദ സാഹിത്യത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ബ്രഹ്മ-സംഹിതയില്‍, പിന്നെ ഭഗവദ്-ഗീതയിലും ഇത് പ്രതിപാദിച്ചിട്ടുണ്ട്, മയാധക്ഷ്യേണ പ്രകൃതി സൂയതെ സ-ചരാചരം (BG 9.10). അതായത് ഭൌതിക പ്രകൃതി സ്വതന്ത്രമല്ല. ഇത് ഒരു തെറ്റിദ്ധാരണയാണ്, മിഥ്യാ ധാരണ, ദ്രവ്യം സ്വന്തം ഇഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന്. വസ്തുക്കള്‍ക്കു പ്രവര്‍ത്തിക്കാനുള്ള ശക്തിയില്ല. അത് ജഡ-രൂപാ ആണ്. ജഡ-രൂപാ എന്നാല്‍ അതിനു ചലിക്കാനുള്ള പ്രാപ്തിയില്ല, അല്ലെങ്കില്‍ മുന്‍കൈ എടുക്കാനുള്ള കഴിവില്ല. വസ്തുകള്‍ക്ക് സ്വയം പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ടു പരമ പ്രഭുവിന്‍റെ നിര്‍ദ്ദേശമില്ലാതെ ദ്രവ്യത്തിന് പ്രകടമാവാന്‍ കഴിയില്ല."
|