"നന്‍മയുടെ യുഗത്തില്‍ ധ്യാനം കൊണ്ട് നേടാന്‍ ആയത് അടുത്ത യുഗത്തില്‍ ത്യാഗം കൊണ്ടും, പിന്നെ അടുത്ത യുഗത്തില്‍ ക്ഷേത്രാരാധന കൊണ്ട് നേടാന്‍ പറ്റി. ഈ വര്‍ത്തമാന യുഗത്തില്‍ ആ വിജയം, ആ പൂര്‍ണ്ണത നേടാന്‍, ആ ആത്മീയ പൂര്‍ണ്ണത നേടാന്‍ ഹരി-കീര്‍ത്തനം ആണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്, ഹരേ കൃഷ്ണ ,ഹരേ കൃഷ്ണ , കൃഷ്ണ കൃഷ്ണ, ഹരേ ഹരേ / ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ എന്നു നാമം ജപിച്ചു കൊണ്ടുള്ള കീര്‍ത്തനം. ഹരേ കൃഷ്ണ നാമം ജപിക്കാന്‍ ഒരു മുന്‍ യോഗ്യതയും ആവശ്യമില്ല. ആര്‍ക്കും എല്ലാവര്‍ക്കും പങ്ക് ചേരാം, ഇങ്ങിനെ ജപിച്ചാല്‍, അതിന്‍റെ ഫലം തുടര്‍ച്ചയായ ജപം ഒരാളുടെ മനസ്സിന്‍റെ കണ്ണാടിയിലെ പൊടി വൃത്തിയാക്കാന്‍ സഹായിക്കും."
|