"പരമ ദിവ്യോത്തമ പുരുഷന്‍, ഏറ്റവും പ്രായമുള്ള ആളാണ്, പക്ഷേ നിങ്ങള്‍ എപ്പോള്‍ കാണുമ്പോഴും, നിങ്ങള്‍ക്കു ഒരു യുവാവിനെ കാണാന്‍ കഴിയും. ആദ്യം പുരാണ പുരുഷം നവ-യൌവനം ച (BS 5.33). നവ-യൌവനം എന്നാല്‍ ഒരു പുതു യുവാവ്. അത് വിവരിക്കപ്പെട്ടിരിക്കുന്നു, ചൈതന്യ മഹാപ്രഭുവാല്‍ വിവരിക്കപ്പെട്ടിരിക്കുന്നു, കൃഷ്ണന്‍റെ പ്രായം... ഇത് ഭഗവാന്‍റെ മറ്റൊരു സവിശേഷതയാണ്. കിഷോര-ശേഖര-ധര്‍മീ വ്രജേന്ദ്ര-നന്ദന. കിഷോര-ശേഖര. കിഷോര. കിഷോര എന്നാല്‍... കിഷോര പ്രായം എന്നാല്‍ പതിനൊന്നു മുതല്‍ പതിനാറു വരെ. ഈ സമയം, ഇതിനെന്താ പറയുക? കൌമാരം? അതേ. ഇത്, ആ പ്രായം ആണ്... കൃഷ്ണന്‍ തന്നെ പ്രകടമാക്കുന്നത് ഒരു പതിനൊന്നു മുതല്‍ പതിനാറു വരെ പ്രായമുള്ള കുമാരന്‍ ആയിട്ടാണ്. അതില്‍ കൂടുതല്‍ അല്ല. കുരുക്ഷേത്ര യുദ്ധത്തിലും, അദ്ദേഹം മുതു-മുത്തശ്ശന്‍ ആയിരുന്നു, എന്നിട്ടും, അദ്ദേഹത്തിന്‍ പ്രകൃതി ഒരു ചെറു ബാലനെ പോലെ ആയിരുന്നു."
|