"ഒരു കുട്ടിയെ പോലെ. ഒരു കുട്ടി ഒരു നല്ല മോട്ടോര്‍ വാഹനം നിരത്തിലൂടെ ഓടുന്നത് കാണുന്നു, അവന്‍ കരുതുന്നു മോട്ടോര്‍ വാഹനം തന്നെ ഓടുന്നു എന്നു. അത് ബുദ്ധിയല്ല. മോട്ടോര്‍ വാഹനം തന്നെ ഓടുന്നതല്ല... അതിന്‍റെ ... നമുക്ക് ഈ ടേപ് റിക്കോര്‍ഡര്‍ ഉള്ളത് പോലെ, ഈ മൈക്രൊഫോണ്‍. ചിലര്‍ പറഞ്ഞേക്കാം, "ഓ, എത്ര നല്ല കണ്ടുപിടിത്തങ്ങള്‍ ഇവ. അവ എത്ര നന്നായി പ്രവര്‍ത്തിക്കുന്നു." പക്ഷേ നാം മനസ്സിലാക്കണം ഈ ടേപ് റിക്കോര്‍ഡര്‍ ഒരു ആത്മാവു സ്പര്‍ശിച്ചില്ലെങ്കില്‍ ഒരു ക്ഷണം പോലും പ്രവര്‍ത്തിക്കാന്‍ ആവാത്ത വസ്തുവാണ്. ഇതാണ് ബുദ്ധി. നാം ഒരു യന്ത്രം കണ്ടു ആശ്ചര്യപ്പെടേണ്ട കാര്യമില്ല. നാം ആ യന്ത്രം ആരാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നു കണ്ടു പിടിക്കണം. അതാണ് ബുദ്ധി, സുഖാര്‍ത്ത-വിവേചനം, സൂക്ഷ്മം ആയത് കാണുക."
|