"അങ്ങിനെയൊരു ബുദ്ധിയില്ല, അങ്ങിനെയൊരു അറിവില്ല, പിന്നെ അവര്‍ വളരെ അഹങ്കരാമുള്ളവരാണ്. അപ്പോള്‍ നമുക്ക് ശരിക്കും വേണമെങ്കില്‍... കാരണം ഇവയെല്ലാം ഭഗവാന്‍റെ സമ്മാനമാണ്, അറിവ്... അത് ഇവിടെ വിവരിച്ചിട്ടുണ്ട്, ബുദ്ധിര്‍ ജ്ഞാനം അസംമോഹ: (BG 10.4). ഇവയെല്ലാം ഭഗവാന്‍റെ സമ്മാനമാണ്. അതുകൊണ്ട് നാം ഉപയോഗിക്കണം. ഈ മനുഷ്യ രൂപം ഭഗവാന്‍റെ സമ്മാനങ്ങള്‍ ഉപയോഗിക്കാന്‍ ഉള്ളതാണ്. ഭഗവന്‍ നല്ല ഭക്ഷണസാധനങ്ങള്‍ നല്‍കി; അറിവ് നല്‍കി; ഇപ്പോള്‍ ഭഗവന്‍ നമുക്ക് അറിവിന്‍റെ പുസ്തകങ്ങള്‍ നല്‍കി. അദ്ദേഹം നേരിട്ട് പറഞ്ഞതാണ് ഭഗവദ്-ഗീത. നിങ്ങള്‍ എന്ത് കൊണ്ട് അത് ഉപയോഗിക്കുന്നില്ല? എന്ത് കൊണ്ട് അത് ഉപയോഗിക്കുന്നില്ല? നാം ഉപയോഗിച്ചാലും, നാം ആര്യനെന്നോ മനുഷ്യനെന്നോ കരുതി അഹങ്കരിക്കും."
|