"പരമദിവ്യോത്തമ പുരുഷനുമായി നമുക്ക് ബന്ധമുണ്ടാകണം. അതെങ്ങിനെ കഴിയും? ചൈതന്യ മഹാപ്രഭു അതെങ്ങിനെ എന്ന് വിവരിക്കുന്നു, ആ പ്രക്രിയ, അതിലേക്കു നയിക്കാന്‍ കഴിയുന്ന സേവ ചെയ്യുന്ന പ്രക്രിയ, അഭിധേയ എന്ന് അറിയപെടുന്നു. അഭിധേയ എന്നാല്‍ കര്‍ത്തവ്യ നിര്‍വഹണം, കര്‍മ്മം അനുഷ്ഠിക്കുക, അല്ലെങ്കില്‍ ബാധ്യത നിര്‍വഹിക്കുക-കര്‍ത്തവ്യം അല്ല; കടപാട്. കര്‍ത്തവ്യം ചിലപ്പോള്‍ നിങ്ങള്‍ ഒഴിവാക്കും, ഒഴിവാക്കിയാലും നിങ്ങളോട് ക്ഷമിച്ചെന്നു വരാം. ബാധ്യത എന്നാല്‍ നിങ്ങള്‍ അത് നിറവേറ്റിയേ മതിയാകൂ. കാരണം നിങ്ങള്‍ അതിനായുള്ളതാണ്, നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍, നിങ്ങള്‍ ബുദ്ധിമുട്ടിലാവും."
|