"ചിലര്‍ വാദിചേക്കാം, "ഓ, ഞാന്‍ മുഴുവനായും കൃഷ്ണ സേവനത്തില്‍ മുഴുകിയാല്‍, എന്ത് ചെയ്യും? ഞാന്‍ എങ്ങിനെ ഈ ഭൌതിക ലോകത്തില്‍ ജീവിക്കും? എന്‍റെ ചിലവുകള്‍ ആര് വഹിക്കും?" അത് നമ്മുടെ വിവരകേടാണ് . നിങ്ങള്‍ ഇവിടെ ഒരു സാധാരണകാരനെ സേവിച്ചാല്‍, നിങ്ങള്‍ക്ക് ചിലവിനുള്ളത് കിട്ടും; നിങ്ങളുടെ ശമ്പളം കിട്ടും, പണം. നിങ്ങള്‍ ഇത്രയും വിഡ്ഢിയാണോ നിങ്ങള്‍ കൃഷ്ണനെ സേവിച്ചാല്‍ കൃഷ്ണന്‍ നിങ്ങളുടെ കാര്യം നോക്കുകയില്ലേ? യോഗ-ക്ഷേമം വഹാമ്യഹം (BG 9.22). കൃഷ്ണന്‍ പറയുന്നു ഭഗവദ്-ഗീതയില്‍ "ഞാന്‍ സ്വയം അയാളുടെ ചുമതല ഏറ്റെടുക്കും." നിങ്ങള്‍ എന്ത് കൊണ്ട് അത് വിശ്വസിക്കുന്നില്ല? പ്രയോഗികകമായി നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും."
|