"എന്താണ് ശ്രീകൃഷ്ണന്‍ ഇവിടെ പറയുന്നതു? അതായത് കര്‍മജം, കര്‍മജം (BG 2.51), അതായത്, 'എല്ലാം, നിങ്ങള്‍ ചെയ്യുന്ന ഏത് കര്‍മ്മവും, അത് ഭാവിയില്‍ ഒരു സുഖമുള്ളതോ കഷ്ടമുള്ളതോ ആയ പ്രതികരണം സൃഷ്ടിക്കുന്നു. പക്ഷേ നിങ്ങള്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍, പരമമായ അവബോധവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍, അപ്പോള്‍ നിങ്ങള്‍ അടുത്ത ജന്മത്തിലെ, ഈ ജനനം, മരണം, വാര്‍ദ്ധക്യം പിന്നെ അസുഖങ്ങള്‍ എന്നിവയുടെ ബന്ധനത്തില്‍ നിന്നും സ്വാതന്ത്രം നേടും... ഇത് ഒരു പരിശീലന സമയമാണ്. ഈ ജീവിതം ഒരു പരിശീലന സമയമാണ്., നിങ്ങള്‍ പൂര്‍ണമായി പരിശീലനം നേടി കഴിഞ്ഞാലുള്ള ഫലമേന്തെന്നാല്‍, ഈ ദേഹം വെടിഞ്ഞാല്‍ നിങ്ങള്‍ എന്‍റെ രാജ്യത്തിലേക്ക് വരും.' ത്യക്ത്വാ ദേഹം പുനര്‍ ജന്മ നൈതി മാം ഏതി കൌന്തേയാ (BG 4.9). അതായത്, ഇതാണ് പൂര്‍ണ പ്രക്രിയ."
|