"നാം സ്ഥിതി ചെയൂന്ന ഈ ലോകം, ഈ വേദി, ഇതും ഇല്ലാതാകും. അതാണ് ഈ ഭൌതിക പ്രകൃതിയുടെ നിയമം. ഒന്നും തന്നെ നിലനില്‍ക്കില്ല. ഒന്നും തുടരില്ല. എല്ലാം തീരും. നമ്മുടെ ഈ ശരീരം തീരുന്നത് പോലെ. ഇപ്പോള്‍ എനിക്കു ഈ ഭംഗിയുള്ള ശരീരമുണ്ട്. ചിന്തിച്ചു നോക്കൂ എഴുപതു വര്‍ഷങ്ങള്‍, എന്റെ പ്രായം, എഴുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഈ ദേഹമുണ്ടായിരുന്നില്ല, അതുപോലെ,അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ശരീരം ഉണ്ടാകില്ല, അതായത് വെറും എഴുപതോ എണ്‍പതോ വര്‍ഷങ്ങള്‍ മാത്രമാണ് ഈ ശരീരം പ്രകടമാകുന്നത്. അപ്പോള്‍ ഈ ഭൌതിക ലോകത്ത് ഇത്ര ധാരാളം വസ്തുകള്‍ ഉണ്ടാകുന്നതിന്റെ ഇടക്ക് എന്താണ് ഈ പ്രകടമാകുന്നത്? വെറും സമുദ്രത്തിലെ ഒരു കുമിള."
|