"ഈ ഭൌതിക ആകാശം ബദ്ധ ആത്മാവിനായിട്ടുള്ളതാണ്. കാരാഗൃഹം പോലെ. എന്താണീ കാരാഗൃഹം? കാരാഗൃഹമെന്നാല്‍ ഒരു പ്രത്യേക പ്രദേശം, മതിലിനായി ചുറ്റപ്പെട്ട്, എല്ലാ വശത്തും മതിലുകളാല്‍ ചുറ്റപ്പെട്ടും സംരക്ഷിക്കപ്പെട്ടും ഇരിക്കുന്നതിനാല്‍ അന്തേവാസികള്‍ക്ക് പുറത്തു കടക്കാന്‍ ആവില്ല. ഇതാണ് കാരാഗൃഹം. പക്ഷേ ഇത് സംസ്ഥാനത്തിനകത്താണ് , നഗരത്തിനകത്താണ്, ഒരു അപ്രധാന ഭാഗം. അതുപോലെ, ഈ ഭൌതികമായി കാണുന്നത് ആത്മീയ ആകാശത്തിലെ വളരെ അപ്രധാനമായ ഒരു ഭാഗമാണ്, ഇത് ആവരണം ചെയ്യപ്പെട്ട് ഇരിക്കുന്നതിനാല്‍ നമുക്ക് ആത്മീയ ആകാശത്തിലേക്കു പോകാന്‍ കഴിയില്ല. അത് സാധ്യമല്ല."
|